കൊച്ചി സണ്‍റൈസ് ആശുപത്രിയില്‍ നിന്ന് ലാഹോറിലേക്ക് തല്‍സമയ ശസ്ത്രക്രിയാ സംപ്രേക്ഷണം

കൊച്ചി: ദി സൊസൈറ്റി ഫോര്‍ ഗൈനക്കോളജിസ്റ്റ് എന്‍ഡോസ്‌ക്കോപ്പിയുടെ നേതൃത്വത്തില്‍ ലാഹോറില്‍ നടക്കുന്ന ഗൈനക്ക് ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയുടെ അന്തര്‍ദേശീയ സമ്മേളനത്തിലേക്ക് കൊച്ചി സണ്‍റൈസ് ആശുപത്രിയുടെ ചെയര്‍മാനും ഗൈനക്ക് ലാപ്രോസ്‌കോപ്പിക് സര്‍ജനുമായ ഡോ. ഹഫീസ് റഹ്മാന്‍ തല്‍സമയ ശസ്ത്രക്രിയാ സംപ്രേക്ഷണം സണ്‍റൈസില്‍ നിന്നും ലാഹോറിലെ ഹമീദ് ലത്തീഫ് ആശുപത്രി ലേക്ക് ഇന്ന് രാവിലെ എട്ടരമുതല്‍ വൈകുന്നേരം അഞ്ചുമണി വരെ നടത്തും.
ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തില്‍ 13 ശസ്ത്രക്രിയകളാണ് ലാഹോറിലേക്ക് തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്.
അത്യാധുനിക നെറ്റ് സംവിധാനത്തിലൂടെയാണ് ലാഹോറിലേക്ക് തല്‍സമയ ശസ്ത്രക്രിയ സംപ്രേഷണം ചെയ്യുന്നത്. കൊച്ചിയില്‍ നിന്നും ലാഹോറിലേക്ക് ഇങ്ങനെയൊരു തല്‍സമയ ശസ്ത്രക്രിയ ആദ്യമായിട്ടാണ്.
500ല്‍പരം ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് ലാഹോറിലെ റാഷിദ് ലത്തീഫ് മെഡിക്കല്‍ കോളജില്‍ ഇത് നേരിട്ട് കണ്ട് പഠിക്കാന്‍ സാധിക്കും.
ലാഹോറിലേക്ക്‌സംപ്രേക്ഷണംചെയ്യുന്ന പ്രധാന ശസ്ത്രക്രിയ, പ്രത്യേക രീതിയിലാണ് ഡോ. ഹഫീസ് റഹ്മാന്‍ നടത്തുന്നത്. ഇതിന് 'സണ്‍റൈസ് മെത്തേഡ്' എന്നാണു പേര്. അദ്ദേഹം വിഭാവനംചെയ്തിട്ടുള്ള പല സര്‍ജറികളിലൊന്നാണ് 'സണ്‍റൈസ് മെത്തേഡ്'. ഇതിന് അന്തര്‍ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it