ernakulam local

കൊച്ചി മേയറായി ജില്ലാ കലക്ടര്‍ ചുമതലയേറ്റു

കൊച്ചി: തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കൊച്ചി മേയറായി ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം ചുമതലയേറ്റു. ഭരണപരമായി ഇന്നലെ സ്ഥാനമൊഴിഞ്ഞ മേയര്‍ ടോണി ചമ്മിണി പുതിയ മേയറെ സ്വീകരിച്ചു. അടുത്തമാസം 12ന് പുതിയ കൗണ്‍സില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ന്ന് മേയര്‍ തിരഞ്ഞെടുപ്പുവരെയാണ് പുതിയ മേയര്‍ക്ക് അധികാര കാലാവധി. ഒക്‌ടോബര്‍ 31ന് അധികാരമൊഴിയുന്ന ഭരണസമതിക്കു പകരമായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച പുതിയ കൗണ്‍സിലും ഇതോടെ നിലവില്‍ വന്നു.
ജില്ലാ കലക്ടറെ കൂടാതെ കൊച്ചി നഗരസഭ സെക്രട്ടറി വി ആര്‍ രാജു, എന്‍ജിനീയര്‍ ശശികുമാര്‍ എന്നിവരടങ്ങിയതാണ് പുതിയ ഭരണ സമതി. സെക്രട്ടറിയും എന്‍ജിനിയറും ശിശുവികസനപദ്ധതികളുടെ ചുമതലയുള്ള ഓഫിസറും അടങ്ങിയ കൗണ്‍സിലിനും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
നഗരസഭയുടെ നിലവിലുള്ള പദ്ധതികള്‍ സംബന്ധിച്ച് വിശദമായി ചോദിച്ചറിഞ്ഞ ജില്ലാ കലക്ടര്‍ നികുതിപിരിവ്, ഖരമാലിന്യ നിര്‍മാര്‍ജനം, തെരുവനായ ശല്യം, നഗരസഭയുടെ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചും ആരാഞ്ഞു.
ഇവയ്ക്ക് പ്രാമുഖ്യം നല്‍കുന്ന തരത്തിലുള്ളതായിരിക്കും പുതിയ ഭരണസമതിയുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it