ernakulam local

കൊച്ചി മേയര്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും

കൊച്ചി: കൊച്ചി മേയര്‍ ആരായിരിക്കുമെന്നത് സംബന്ധിച്ച് ഇന്ന് പ്രഖ്യാപനമുണ്ടായേക്കും. മേയര്‍ സ്ഥാനാര്‍ഥിയായി ഷൈനി മാത്യുവിനും ഡെപ്യൂട്ടി മേയര്‍ ആയി ഐ ഗ്രൂപ്പിലെ ടി ജെ വിനോദിനുമാണ് മുന്‍തൂക്കം. ഇതു സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന ഡിസിസി യോഗത്തില്‍ ഏ—കദേശ ധാരണയിലെത്തിയതായാണ് വിവരം.
എന്നാല്‍ ഇന്ന് ഐ ഗ്രൂപ്പുമായും മറ്റു ഘടക കക്ഷികളുമായും ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവു. മന്ത്രി രമേശ് ചെന്നിത്തലയും ഇന്ന് കൊച്ചിയില്‍ എത്തുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേരും.
ഈ നിര്‍ദേശം അംഗീകരിക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചാല്‍ ഷൈനി മാത്യു മേയറും ടി ജെ വിനോദ് ഡെപ്യൂട്ടി മേയറും ആവും.
എന്നാല്‍ ഐ ഗ്രൂപ്പ് ഈ നിര്‍ദേശം തള്ളിയാല്‍ രണ്ടരവര്‍ഷം വീതം ഇരു ഗ്രൂപ്പുകളും മേയര്‍ സ്ഥാനം പങ്കുവയ്ക്കുകയെന്ന തീരുമാനമായിരിക്കും ഉണ്ടാവുക.
ഇന്ന് വൈകുന്നേരത്തോടെ മേയര്‍ ആരാവുമെന്ന് പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായത്തിലെത്താനായില്ലെങ്കില്‍ തീരുമാനം വൈകും.
എ ഗ്രൂപ്പില്‍ നിന്നും സൗമിനി ജെയിനും ഐ ഗ്രൂപ്പില്‍ നിന്നും ഗ്രേസ് ബാബു ജേക്കബും ആയിരുന്നു തിരഞ്ഞെടുപ്പു വേളയില്‍ ആദ്യം മേയര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരുന്നതെങ്കിലും തിരഞ്ഞെടുപ്പു കഴിഞ്ഞതോടെയാണ് ഷൈനി മാത്യുവും മേയര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചത്. ഷൈനി മാത്യുവിന്റെ കടന്നുവരവ് ഒട്ടേറെ ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ത്തിയിരുന്നു.
ഷൈനി മാത്യുവിനെ മേയറാക്കുന്നതിനെതിരേ എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.
ഇത് വീണ്ടും ആളിക്കത്തിയാല്‍ മാത്രമെ നിലവിലെ സാഹചര്യത്തില്‍ സൗമിനി ജെയിനു സാധ്യതയുള്ളൂ എന്നാണ് വിവരം.
Next Story

RELATED STORIES

Share it