Flash News

കൊച്ചി മെട്രോ 19 മുതല്‍ പൊതുജനത്തിന് തുറന്നുകൊടുക്കും



കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ ഈ മാസം 17ന് ഉദ്ഘാടനം ചെയ്യുമെങ്കിലും പൊതുജനത്തിനു ഗതാഗതത്തിനായി തുറന്നുകൊടുക്കുക 19 മുതലായിരിക്കും. 19ന് രാവിലെ ആറിന് ആരംഭിക്കുന്ന സര്‍വീസ് മുതല്‍ പൊതുജനത്തിന് പ്രവേശനം അനുവദിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ (കെഎംആര്‍എല്‍) എംഡി ഏലിയാസ് ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാവിലെ ആറു മുതല്‍ രാത്രി 10 വരെയായിരിക്കും ആദ്യഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുക. റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന കൊച്ചി വണ്‍ കാര്‍ഡ് സംവിധാനം കൊച്ചി മെട്രോ ഉദ്ഘാടനവേളയില്‍ പുറത്തിറക്കുമെങ്കിലും ഇത് യാത്രക്കാര്‍ക്ക് ഉടന്‍ ഉപയോഗിക്കാന്‍ കഴിയില്ല. ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റുകളായിരിക്കും യാത്രയ്ക്ക് ആദ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ കഴിയുക.
Next Story

RELATED STORIES

Share it