Flash News

കൊച്ചി മെട്രോ : വിവാദത്തിന് താനില്ലെന്ന് ഉമ്മന്‍ചാണ്ടി



കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ യാത്രയിലും സോളാര്‍ പദ്ധതി ഉദ്ഘാടന ചടങ്ങിലേക്കും സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെ കുറിച്ചുള്ള വിവാദങ്ങള്‍ക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ വികസന പദ്ധതികളെ കുറിച്ച് വിവാദമുണ്ടാക്കാന്‍ താനില്ല. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ കേരളത്തിന്റെ സ്വപ്‌ന പദ്ധതികളാണ്. ഇവയെ കുറിച്ച് വിവാദത്തിനോ വിമര്‍ശനത്തിനോ താനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വികസനപദ്ധതികളില്‍ രാഷ്ട്രീയം പാടില്ല. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും ഉള്‍ക്കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോയത്. വിവാദങ്ങളുണ്ടാക്കി സ്വപ്‌നപദ്ധതികളുടെ ശോഭ കെടുത്താന്‍ താന്‍ തയ്യാറല്ലെന്നും മുന്‍മുഖ്യമന്ത്രി പറഞ്ഞു.  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ 80ാം ജന്മദിനത്തില്‍ ആശംസ നേരാനായി അദ്ദേഹത്തിന്റെ വസതിയിലെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി.
Next Story

RELATED STORIES

Share it