Flash News

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തില്‍ ഇ ശ്രീധരനില്ല

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തില്‍ ഇ ശ്രീധരനില്ല
X


കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തില്‍ താന്‍ ഉണ്ടാകില്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ ശ്രീധരന്‍. ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുന്ന കൊച്ചി മെട്രോയുടെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂരുവരെയുള്ള മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ മാത്രമേ താന്‍ ഉണ്ടാകൂ. രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാവില്ല. ഇനിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കെഎംആര്‍എല്ലിനാകുമെന്നും അദ്ദേഹം പറഞ്ഞു.
മെട്രോയുടെ ഉദ്ഘാടനത്തിന് വിളിക്കാത്തതില്‍ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷക്കാണ് പ്രാധാന്യം. താന്‍ മെട്രോയുടെ ഒരു ജോലിക്കാരന്‍ മാത്രമാണ്. തന്നെ ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
അതേസമയം, ഇ ശ്രീധരനെ വിളിക്കാത്തത് മര്യാദകേടാണെന്ന് കെവി തോമസ് എംപി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന് ഇത് തിരുത്താവുന്നതേയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it