കൊച്ചി മെട്രോ: രണ്ടാംഘട്ട പരീക്ഷണ ഓട്ടം ഇന്ന്

കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം ഇന്ന്. രാവിലെ 9.30ന് ആലുവയില്‍ നിന്നാണ് രണ്ടാംഘട്ട പരീക്ഷണ ഓട്ടം ആരംഭിക്കുന്നത്. ഒന്നാംഘട്ടത്തിലെ പോരായ്മക ള്‍ പരിഹരിച്ചുകൊണ്ടാണ് മെട്രൊ ഇത്തവണ ട്രാക്കിലെത്തുക. മുട്ടം യാര്‍ഡില്‍ നിന്ന് ഇടപ്പള്ളി വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ഓട്ടം.
മൂന്നു തവണ ഇടപ്പള്ളിയിലെത്തി മടങ്ങുന്ന തരത്തിലാണ് പരീക്ഷണ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഓട്ടം 10 കിലോമീറ്റര്‍ വേഗത്തിലും രണ്ടാമത്തേതും മൂന്നാമത്തേതും 20 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗത്തിലുമായിരിക്കും. ഫെബ്രുവരി 27 നായിരുന്നു ട്രാക്കിലൂടെയുള്ള ആദ്യ പരീക്ഷണ ഓട്ടം. മണിക്കൂറില്‍ അഞ്ചുമുതല്‍ എട്ട് കീലോമീറ്റര്‍ വേഗത്തില്‍ മുട്ടം യാര്‍ഡില്‍ നിന്ന് കളമശ്ശേരി വരെയാണ് അന്ന് ഓടിയത്. ആദ്യഘട്ടത്തില്‍ ചില തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സോഫ്റ്റ്‌വെയര്‍ സംബന്ധമായ തകരാറുകളാണ് ഇതില്‍ പ്രധാനം.
യാര്‍ഡിലൂടെയുള്ള നിരന്തര പരീക്ഷണങ്ങളിലൂടെ ഇവ പൂര്‍ണമായും പരിഹരിക്കാനായതായി അധികൃതര്‍ അറിയിച്ചു. പരീക്ഷണ ഓട്ടത്തിനു മുന്നോടിയായി മെട്രൊ ട്രാക്കുകള്‍ ക്രമീകരിക്കുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തിയായി. നിര്‍മാണ സാമഗ്രികള്‍ എല്ലാം ട്രാക്കില്‍ നിന്നു മാറ്റിയശേഷം സ്ട്രക്ച്ചറല്‍ ഗേജ് ഉപയോഗിച്ചുള്ള പരിശോധനയും നടത്തി. ഇന്നുരാവിലെ പരീക്ഷണ ഓട്ടത്തിനു മുന്നോടിയായി ട്രാക്കുകള്‍ വീണ്ടും പരിശോധിക്കും. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിലാണ് കൊച്ചി മെട്രൊ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി സോഫ്റ്റ്‌വെയര്‍ പകര്‍ത്തുന്ന ജോലികള്‍ ഫ്രഞ്ച് കമ്പനിയായ സെസ്റ്റോയില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ വിദഗ്ധന്‍ അലീസിയോ പെനാല്‍റ്റിയുടെ മേല്‍നോട്ടത്തില്‍ ഒരാഴ്ചയായി മുട്ടം യാര്‍ഡില്‍ നടക്കു ന്നുണ്ട്. ഭാവിയില്‍ ഡ്രൈവറില്ലാതെ മെട്രൊ ഓടിക്കുന്നതിനായി അത്യാധുനിക സോഫ്റ്റ്‌വെയറുകളുടെ പകര്‍ത്തലാണ് ഇപ്പോള്‍ നടക്കുന്നത്.
Next Story

RELATED STORIES

Share it