Flash News

കൊച്ചി മെട്രോ പൊതു ജനത്തിന് തുറന്നുകൊടുക്കന്നത് 19 മുതല്‍

കൊച്ചി മെട്രോ പൊതു ജനത്തിന് തുറന്നുകൊടുക്കന്നത് 19 മുതല്‍
X


കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ ഈ മാസം 17 ന് ഉദ്ഘാടനം ചെയ്യുമെങ്കിലും പൊതുജനത്തിന് ഗതാഗതത്തിനായി തുറന്നു കൊടുക്കുക 19 മുതലായിരിക്കും. 19 ന് രാവിലെ ആറുമുതല്‍ ആരംഭിക്കുന്ന സര്‍വീസ് മുതല്‍ പൊതുജനത്തിന് പ്രവേശനം അനുവദിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍(കെഎംആര്‍എല്‍) എംഡി ഏലിയാസ് ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.രാവിലെ ആറു മുതല്‍ രാത്രി 10 വരെയായിരിക്കും ആദ്യഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുക.റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന കൊച്ചി വണ്‍ കാര്‍ഡ് സംവിധാനം കൊച്ചി മെട്രോ ഉദ്ഘാടന വേളയില്‍ പുറത്തിറക്കുമെങ്കിലും ഇത് യാത്രക്കാര്‍ക്ക് ഉടന്‍ ഉപയോഗിക്കാന്‍ കഴിയില്ല.ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റുകളായിരിക്കും യാത്രയക്ക് ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ കഴിയുക.ജനത്തിരക്ക് നോക്കിയതിനു ശേഷമായിരിക്കും കാര്‍ഡ് നല്‍കി തുടങ്ങുകയെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു.നാലരവര്‍ഷമായി നടന്ന ഒരു ടീം വര്‍ക്കിന്റെ ഫലമാണ് കൊച്ചി മെട്രോയെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെട്രോയാണ് കൊച്ചി മെട്രോയെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു
Next Story

RELATED STORIES

Share it