Flash News

കൊച്ചി മെട്രോ : കേന്ദ്ര നഗര വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ പരിശോധിച്ചു



കൊച്ചി: കൊച്ചി മെട്രോയില്‍ കേന്ദ്ര നഗരവികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ പരിശോധന നടത്തി. കളമശ്ശേരി സ്റ്റേഷനിലെത്തിയ എംപിമാരെ കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് സ്വീകരിച്ചു. പ്രഫ. കെ വി തോമസ് അടക്കം 11 എംപിമാരടങ്ങുന്ന സംഘമാണ് എത്തിയത്. കളമശ്ശേരിയില്‍ നിന്ന് ആലുവ വരെ യാത്ര നടത്തിയാണ് അവര്‍ മെട്രോയുടെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. തുടര്‍ന്ന് സ്റ്റേഷനിലിറങ്ങിയ ഇവര്‍ കെഎംആര്‍എല്‍ അധികൃതരുമായി ചര്‍ച്ച നടത്തി. ഉദ്ഘാടനത്തിനു മുന്നോടിയായുള്ള കാര്യങ്ങള്‍ അധികൃതരോട് ചോദിച്ചു മനസ്സിലാക്കി. രണ്ടാംഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ചര്‍ച്ച നടന്നു. തുടര്‍ന്ന് മുട്ടം യാര്‍ഡ് സന്ദര്‍ശിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. ചെന്നൈ, ബംഗളൂരു മെട്രോ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം കൊച്ചിയിലെത്തിയത്. രാജ്യത്തെ എല്ലാ മെട്രോ റെയില്‍ സ്റ്റേഷനുകളും സന്ദര്‍ശിച്ചശേഷം സംഘം പാര്‍ലമെന്റില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. രണ്ടു ദിവസം കൂടി കൊച്ചിയില്‍ തങ്ങുന്ന സംഘം സ്മാര്‍ട്ട്‌സിറ്റി അടക്കമുള്ള പദ്ധതികള്‍ വിലയിരുത്തും. മെട്രോയുമായി ബന്ധപ്പെട്ട മിനുക്കുപണികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. ഉദ്ഘാടനവേദിയാണ് ഇനി തീരുമാനിക്കാനുള്ളത്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം, എറണാകുളം മറൈന്‍ ഡ്രൈവ്, ആലുവ അടക്കമുള്ള സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്.
Next Story

RELATED STORIES

Share it