Flash News

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു



കൊച്ചി: ഈ മാസം 19 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. മൂന്നു ദിവസങ്ങളിലായി 1,72,651 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഇന്നലെ വൈകീട്ട് 6 വരെയുള്ള കണക്കാണിത്. ഇത്രയും യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് വരുമാനമായി 57.38 ലക്ഷം രൂപ കെഎംആര്‍എല്ലിന് ലഭിക്കുകയും ചെയ്തു. രാവിലെ 6 മുതല്‍ 10 മണി വരെയാണ് മെട്രോയിലെ സര്‍വീസ്. 9 മിനിറ്റ് ഇടവേളയില്‍ ദിവസവും 219 സര്‍വീസുകളാണുള്ളത്. ക്യൂആര്‍ കോഡുള്ള കടലാസ് ടിക്കറ്റാണ് യാത്രക്കാര്‍ക്ക് നിലവില്‍ നല്‍കുന്നത്. ടിക്കറ്റായും ഡെബിറ്റ് കാര്‍ഡായും ഉപയോഗിക്കുന്ന കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ തിരക്ക് കുറഞ്ഞ സ്റ്റേഷനുകളില്‍ വിതരണം ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it