കൊച്ചി നഗരത്തിലെ സ്ഥലം ഉദ്യോഗസ്ഥരുടെ സൊസൈറ്റിക്ക് പതിച്ചുനല്‍കുന്നത് തടഞ്ഞു

കൊച്ചി: കൊച്ചി നഗരത്തില്‍ സിവില്‍ സര്‍വീസ് ഓഫിസേഴ്‌സ് സഹകരണ സംഘത്തിന് 50.35 സെന്റ് പതിച്ചുനല്‍കാനുള്ള ജിസിഡിഎയുടെ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ഗിരിനഗറില്‍ ഭൂമി ഫഌറ്റ് നിര്‍മാണത്തിനായി പതിച്ചുനല്‍കാനുള്ള നടപടികളാണ് ജസ്റ്റിസ് വി ചിദംബരേശ് തടഞ്ഞത്. കൊച്ചി പോലുള്ള നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്രയും സ്ഥലം ടെന്‍ഡര്‍ പോലുമില്ലാതെ കര്‍ശനമായി നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥരുടെ സൊസൈറ്റിക്കായി പതിച്ചുനല്‍കിയത് അതിശയിപ്പിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധാരണ മനുഷ്യര്‍ വീടും ജോലി ചെയ്യാനുള്ള സ്ഥലവുമില്ലാതെ വിഷ—മിക്കുമ്പോഴാണ് ഈ നടപടിയെന്നും കോടതി വ്യക്തമാക്കി. സെന്റിന് ഏഴുലക്ഷം രൂപയ്ക്ക് ഭൂമി പതിച്ചുനല്‍കാനുള്ള നടപടികള്‍ ടെന്‍ഡര്‍ ക്ഷണിക്കാതെയാണെന്നു കാട്ടി പ്രദേശവാസിയായ മില്‍ട്ടന്‍ കുറുപ്പത്ത് സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ചെറുകിട വ്യവസായം ചെയ്യുന്ന ഹരജിക്കാരന് 2020 വരെ ജിസിഡിഎ പാട്ടത്തിന് എറണാകുളം നോര്‍ത്തില്‍ സ്ഥലം അനുവദിച്ചിരുന്നു. വ്യവസായ പദ്ധതി പ്രദേശമായി പ്രഖ്യാപിച്ച സ്ഥലമാണ് പാട്ടത്തിനു നല്‍കിയത്. എന്നാല്‍, ജിസിഡിഎയുടെ അനുമതിയോടെ ഈ പ്രദേശം സിവില്‍ സര്‍വീസ് ഓഫിസേഴ്‌സിന്റെ സഹകരണ സംഘത്തിനു നല്‍കിയതായി അറിഞ്ഞു. സംഘം അപാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉയര്‍ന്ന വിലയുള്ള സ്ഥലമാണിത്. എന്നാല്‍, എല്ലാ ചട്ടങ്ങളും മറി—കടന്നുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it