കൊച്ചി കാന്‍സര്‍ സെന്റര്‍ അത്യാഹിത വിഭാഗം ജനുവരിയില്‍: മുഖ്യമന്ത്രി

കൊച്ചി: കൊച്ചി കാന്‍സര്‍ സെന്ററിലെ അത്യാഹിതവിഭാഗം ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കൂട്ടായ്മ സംഘടിപ്പിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷ്ണയ്യരുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്. കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പുതിയ ബ്ലോക്കിന്റെ നിര്‍മാണത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിതം മുഴുവന്‍ സാമൂഹിക പ്രതിബദ്ധതയ്ക്കായി മാറ്റിവച്ച മഹാനായിരുന്നു ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണയ്യര്‍ക്ക് നഗരത്തില്‍ സ്മാരകമുണ്ടാക്കാന്‍ ഗരസഭ മുന്‍കൈയെടുക്കുമെന്നു മേയര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it