Flash News

കൊച്ചി അമൃത ആശുപത്രിയില്‍ വ്യാപക തൊഴില്‍ നിയമലംഘനം



കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ തൊഴില്‍വകുപ്പ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ വ്യാപകമായ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. മിനിമം വേതനം, ഓവര്‍ടൈം വേതനം എന്നിവ ആശുപത്രി അധികൃതര്‍ തൊഴിലാളികള്‍ക്കു നല്‍കുന്നില്ലെന്നു പരിശോധനയില്‍ കണ്ടെത്തിയതായി തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആശുപത്രിയോട് അനുബന്ധിച്ചുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റിലും തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. അപാകതകള്‍ പരിഹരിക്കാത്തപക്ഷം നിമയ നടപടികള്‍ സ്വീകരിക്കുമെന്നു മധ്യമേഖല റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാല്‍, ജില്ല ലേബര്‍ ഓഫിസര്‍ കെ എസ് മുഹമ്മദ് സിയാദ് അറിയിച്ചു.
Next Story

RELATED STORIES

Share it