ernakulam local

കൊച്ചിയുടെ സുരക്ഷ കണക്കിലെടുത്ത് 400 അത്യാധുനിക നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും: കമ്മീഷണര്‍



മട്ടാഞ്ചേരി: കൊച്ചിയുടെ സുരക്ഷ കണക്കിലെടുത്ത് 400 അത്യാധുനിക സംവിധാനങ്ങളോടുകൂടിയ നിരീക്ഷണ കാമറകള്‍ നഗരത്തില്‍ വിവിധയിടങ്ങളായി സ്ഥാപിക്കുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എന്‍ പി ദിനേശ് പറഞ്ഞു. മട്ടാഞ്ചേരി  ഹാഥി തലാബില്‍ കൊച്ചി ഗുജറാത്തി മഹാജന്റെ ആഭിമുഖ്യത്തില്‍ സിറ്റി പോലിസ് കമ്മീഷണറുമായി സംഘടിപ്പിച്ച അഭിമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടം വിതക്കും വിധത്തില്‍ ന്യു ജനറേഷന്‍ ബൈക്കുകളില്‍ പാച്ചില്‍ നടത്തുന്ന ചെറുപ്പക്കാരുടെ അലക്ഷ്യമായ വണ്ടി ഓടിക്കലിന് തടയിടും. വീതി കുറഞ്ഞ മട്ടാഞ്ചേരി പാലസ് റോഡിലും, കോമ്പാറ മുക്കിലും റോഡിലേക്ക് ഇറക്കി ഗതാഗതത്തിന് തടസം വരുത്തിയുള്ള കച്ചവടങ്ങള്‍ തടയും. ആരാധനാലയങ്ങള്‍ക്ക് മുന്‍പിലെ ഗതാഗത തിരക്കില്‍ പ്രായമായവരെ സഹായിക്കാന്‍ കമ്മ്യൂണിറ്റി പോലിസ് സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി കൊച്ചിയില്‍ കഴിയുന്ന ഗുജറാത്തി സമൂഹം മലയാള നാടിന്റെ ഭാഗമായി കഴിഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മഹാജന്‍ പ്രസിഡന്റ് കിഷോര്‍ ശ്യാംജി കുറുവ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ ഏകതയ്ക്ക് ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കി. മട്ടാഞ്ചേരി അസി. പോലിസ് കമ്മീഷണര്‍ എസ് വിജയന്‍, മഹാജന്‍ വൈസ് പ്രസിഡന്റ് ജി പി ഗോയല്‍, സെക്രട്ടറി ചേതന്‍ ഡിഷാ , മഹേഷ് ലോഡായ സംസാരിച്ചു.
Next Story

RELATED STORIES

Share it