Flash News

കൊച്ചിയില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

കൊച്ചിയില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു
X


കൊച്ചി: കൊച്ചി മരടില്‍ സ്‌കൂള്‍ ബസ്സ് ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ബസ്സിലുണ്ടായിരുന്ന രണ്ടുകുട്ടികളും ആയയുമാണ് മരിച്ചത്. വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും ഡെ കെയര്‍ സെന്ററിലെ ആയ ലതാ ഉണ്ണിയുമാണ് മരിച്ചത്. വാന്‍ െ്രെഡവര്‍ ഗുരുതര നിലയില്‍ തൃപ്പൂണിത്തുറ പി.എസ് മിഷന്‍ ആശുപത്രി ഐസിയുവിലാണുള്ളത്. ഒരു കുട്ടി മറ്റൊരു സ്വകാ

[caption id="attachment_385348" align="alignleft" width="202"] വിദ്യാലക്ഷ്മി[/caption]

ര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.

കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ കുട്ടികളും ആയ ലതാ നായറുമാണ് ബസിലുണ്ടായിരുന്നത്. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് സ്‌കൂള്‍ ബസ് മറിഞ്ഞത്. ബസ്സിന്റെ ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.



ഇവരെ ബസ്സില്‍ നിന്നു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തൃപ്പൂണിത്തറയിലെ പി എസ് മിഷന്‍ ആശുപത്രിയിലും വെറ്റില വെല്‍കെയര്‍ ആശുപത്രിയിലുമാണ് കുട്ടികളെ പ്രവേശിപ്പിച്ചിരുന്നത്. മഴയില്‍ വാഹനം തെന്നി നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it