കൊച്ചിയില്‍ വുഡന്‍ പാലറ്റ് നിര്‍മാണ യൂനിറ്റില്‍ തീപ്പിടിത്തം

മട്ടാഞ്ചേരി: കൊച്ചി ബീച്ച് റോഡില്‍ സൗദി സ്‌കൂളിനു സമീപത്തെ വുഡന്‍ പാലറ്റ് നിര്‍മാണശാലയില്‍ തീപ്പിടിത്തം ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. തീപ്പിടിത്തത്തില്‍ സമീപത്തെ ആറു വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്ന് കരുതുന്നു.
ഇന്നലെ പുലര്‍ച്ചെ 1.40ന് പടര്‍ന്ന തീ ഏഴു മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. തീ പടരുന്നതു കണ്ട് ബോധരഹിതയായ സമീപവാസിയായ ജെയ്‌സന്റെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബ് സ്വദേശി നീലം ബഷീറിന്റെതാണ് കെട്ടിടം. ഇവിടെ ഫോര്‍ട്ടുകൊച്ചി സ്വദേശി പാമില സീസര്‍ എന്നയാളാണ് കൊച്ചിന്‍ പാക്കിങ് സര്‍വീസസ് എന്ന പേരില്‍ സ്ഥാപനം നടത്തിവരുന്നത്. ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ എസ് സുഹാസ്, കൊച്ചി തഹസില്‍ദാര്‍ ബീഗം താഹിറ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it