Flash News

കൊച്ചിയില്‍ വീപ്പക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം ഉയംപേരൂര്‍ സ്വദേശിനിയുടേത്

കൊച്ചിയില്‍ വീപ്പക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം ഉയംപേരൂര്‍ സ്വദേശിനിയുടേത്
X
കൊച്ചി: കൊച്ചി കുമ്പളത്ത് കായലില്‍ വീപ്പയില്‍ കണ്ടെത്തിയ മൃതദേഹം ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടേതെന്ന് തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. കാലില്‍ ഒടിവുണ്ടായ ഭാഗത്ത് എല്ലില്‍ ഇട്ടിരുന്ന സ്‌ക്രൂ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ശകുന്തളയിലേക്ക് എത്തിയത്. ഇവര്‍ നാടുവിട്ട് പോയതാണ് എന്നായിരുന്നു ബന്ധുക്കളുടെ മൊഴി. മകളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്.



അതേസമയം, ശകുന്തളയുടെ മൃതദേഹം ലഭിച്ചതിന് തൊട്ടടുത്ത ദിവസം തൃപ്പൂണിത്തുറയില്‍ മരിച്ച യുവാവിന് ഈ കുടുംബവുമായി അടുത്ത ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ മരണകാരണം ഹൃദയാഘാതമാണ് എന്നാണ് കരുതിയിരുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന.കഴിഞ്ഞ ജനുവരി ഏഴിനാണ് വീപ്പയില്‍ കോണ്‍ക്രീറ്റ് ചെയ്തുറപ്പിച്ച നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്.
Next Story

RELATED STORIES

Share it