Flash News

കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട ; യുവാവ് പിടിയില്‍



കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട. ഒരാള്‍ പിടിയില്‍. സിപിഎം പ്രാദേശിക നേതാവിന്റെ മകനും മയക്കുമരുന്നു വ്യാപാരത്തിന്റെ മുഖ്യ കണ്ണിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന കുമ്പളം ബ്ലായിത്തറ സനീഷി(32)നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നു ലഹരിമരുന്നുകളായ എംഡിഎം എ, കൊക്കെയ്ന്‍, ഹഷീഷ് ഓയിലടക്കം രാജ്യന്തരവിപണിയില്‍ ഒരുകോടി രൂപയോളം വിലമതിക്കുന്ന ലഹരിമരുന്നിന്റെ വന്‍ ശേഖരമാണ് പിടിച്ചെടുത്തത്. ഗോവയില്‍ നിന്നു കൊണ്ടുവന്ന് കാറില്‍ സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കളാണു പിടികൂടിയത്. ഒരുഗ്രാം എംഡിഎംഎ എന്ന ലഹരിവസ്തുവിന് 6,000 രൂപ നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്. പ്രതി ഡാന്‍സ് പാര്‍ട്ടികള്‍ക്ക് ലഹരിമരുന്ന് വിതരണം നടത്തിവരുകയായിരുന്നു. ഒരുമാസക്കാലമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സനീഷിന്റെ കടയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it