കൊച്ചിയില്‍ മൂന്നുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍
BY Sumeera SMR1 May 2016 2:52 AM GMT
Sumeera SMR1 May 2016 2:52 AM GMT
മട്ടാഞ്ചേരി: കൊച്ചിയിലെ ഇടനിലക്കാരന് വേണ്ടി കഞ്ചാവുമായി എത്തിയ തമിഴ്നാട് സ്വദേശി മട്ടാഞ്ചേരി പോലിസിന്റെ പിടിയിലായി. തമിഴ്നാട് ഉസുലാം പെട്ടി സ്വദേശി ദേവേന്ദ്രന് (49) ആണ് മട്ടാഞ്ചേരി എസ്ഐ വി ജോഷിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ കഞ്ചാവുമായി പിടിയിലായത്.
ഇന്നലെ വൈകീട്ട് നാല് മണിയോടെ കൂവപ്പാടം കൊച്ചിന് കോളജിന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. കൊച്ചിയിലേക്ക് വന്‍ തോതില്‍ കഞ്ചാവ് എത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നിരീക്ഷണം നടത്തി വരവേയാണ് ദേവേന്ദ്രനെ ബാഗുമായി സംശയകരമായ സാഹചര്യത്തില്‍ കാണുന്നത്. പോലിസ് നടത്തിയ പരിശോധനയില്‍ ബാഗില്‍ കഞ്ചാവാണെന്ന് കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെ ഏജ ന്റിനായി എത്തിച്ചതാണ് കഞ്ചാവ്. ഏജന്റ് പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചശേഷം പണം വാങ്ങി മടങ്ങുകയാണ് ഇയാളുടെ രീതി. ബാഗില്‍ ഭദ്രമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇടനിലക്കാര്‍ക്കായി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു.
സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ അനില്‍കുമാര്‍, രത്നകുമാര്‍, ഫ്രാന്‍സിസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ സിജു, സിബു, രൂപേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Next Story
RELATED STORIES
ആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMT