കൊച്ചിയില്‍ നിന്നു പോയ 42 ബോട്ടുകള്‍ തിരിച്ചെത്തിയില്ല

മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിനു മുമ്പ് കൊച്ചിയില്‍ നിന്നു പോയ മൂന്ന് ബോട്ടുകള്‍ കാര്‍വാര്‍, വലപ്പ എന്നിവിടങ്ങളില്‍ കയറിയതായി വിവരം ലഭിച്ചു. ഇനി 42 ബോട്ടുകളുടെ വിവരങ്ങളാണ് ലഭിക്കാനുള്ളത്. അതില്‍ ഗ്രീഷ്മ, തുഴല്‍ അന്തോണിയാല്‍ ഒന്ന്, വിജോവിന്‍, താജ്മഹല്‍, ആവേ മരിയ, സെന്റ്പീറ്റര്‍ പോള്‍, മാതാ എന്നീ ബോട്ടുകള്‍ മുങ്ങിയതായി രക്ഷപ്പെട്ടെത്തിയ മറ്റു ബോട്ടിലെ തൊഴിലാളികള്‍ അറിയിച്ചിട്ടും ഇതിലെ തൊഴിലാളികളെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്താത്തത് അമര്‍ഷത്തിനു കാരണമായിട്ടുണ്ട്. തിരച്ചില്‍ നടത്താതെ, കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ ലക്ഷ്യമാക്കി രക്ഷപ്പെട്ടെത്തുന്ന ബോട്ടുകള്‍ രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെ കണ്ടെത്തിയാണ് രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ ഏജന്‍സികള്‍ അവകാശപ്പെടുന്നതെന്നും ആരോപണമുണ്ട്. അതേസമയം,  ദുരന്തത്തെ തുടര്‍ന്ന് രക്ഷപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ കയറിയ 30 ബോട്ടുകളും 341 തൊഴിലാളികളും ഇന്നലെ കൊച്ചിയിലെത്തി.
Next Story

RELATED STORIES

Share it