kannur local

കൊച്ചിയില്‍ നിന്നുള്ള രണ്ട് ബോട്ടുകള്‍ അഴീക്കലില്‍

കണ്ണൂര്‍: കൊച്ചിയില്‍നിന്ന് മല്‍സ്യബന്ധനത്തിനു പോയി ഓഖി ചുഴലിക്കാറ്റില്‍ ആഴക്കടലില്‍ കുടുങ്ങിയ രണ്ടു ബോട്ടുകള്‍ അഴീക്കലില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ ഒമ്പതോടെ ഒമ്പതുപേരടങ്ങുന്ന മാര്‍ത്തോമ ബോട്ടും വൈകീട്ട് ആറോടെ മറ്റൊരു ബോട്ടുമാണ് ഹാര്‍ബറില്‍ എത്തിയത്.
കൊച്ചിയില്‍നിന്ന് ബുധനാഴ്ച പുറപ്പെട്ട മാര്‍ത്തോമ ബോട്ട് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കര്‍ണാടകയിലെ മല്‍പ്പ തീരത്ത് അടുപ്പിക്കുകയായിരുന്നു. പിന്നീട് കാറ്റിന്റെ ശക്തി കുറഞ്ഞതോടെയാണ് അഴീക്കല്‍ ഹാര്‍ബറില്‍ എത്തിയത്. ഇന്നലെ വൈകീട്ട് എത്തിയ ബോട്ടില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 10 പേരാണുള്ളത്. 15 ദിവസം മുമ്പ് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട സംഘം കാറ്റില്‍പ്പെട്ട് കര്‍ണാടകയിലെ കാര്‍വാറില്‍ അടുപ്പിക്കുകയായിരുന്നു. പിന്നീടാണ് കണ്ണൂരിലെത്തിയത്.
Next Story

RELATED STORIES

Share it