കൊച്ചിയില്‍ നിന്നും പോയ 2000ത്തോളം മല്‍സ്യത്തൊഴിലാളികളെ കാണാതായി
BY shinila shins1 Dec 2017 5:52 AM GMT
X
shinila shins1 Dec 2017 5:52 AM GMT
കൊച്ചി: കൊച്ചിയില്‍ നിന്നും മല്‍സ്യബന്ധനത്തിനായി 200ഓളം ബോട്ടുകളിലായി കടലില്‍ പോയ 2000ത്തോളം മല്‍സ്യത്തൊഴിലാളികളെ കാണാതായി. ഇവര്‍ നിലവില്‍ ഗുജറാത്ത് തീരപരിധിയിലാണ് ഉള്ളതെന്നാണ് വിവരം. അതേസമയം, വിഴിഞ്ഞം മേഖലയില്‍ നിന്നും കടലില്‍ പോയ 71 പേരെ കാണാതായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 33 പേര് രക്ഷപ്പെട്ട് രാവിലെയോടെ കരയ്ക്കെത്തിയിട്ടുണ്ട്. നിലവില്‍ 30ഓളം വള്ളങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. മല്‍സ്യത്തൊഴിലാളികളില്‍ പലരും വള്ളം വിട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്ന കപ്പലുകളില്‍ കയറാന്‍ മടിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതായും എല്ലാ വള്ളങ്ങളും കരയ്ക്കെത്തിക്കുക അസാധ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാവികസേനയും വ്യോമസേനയും കോസ്റ്റ്ഗാര്‍ഡിന്റെയും സംയുക്ത തിരച്ചില്‍ നിലവില്‍ നടക്കുന്നുണ്ട്. ഏഴോളം കപ്പലുകളാണ് തിരച്ചില്‍ നടത്തുന്നത്. ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിര്‍ദേശം. കാറ്റും മഴയും കുറഞ്ഞാലും അടുത്ത 48 മണിക്കൂര്‍ ആരും കടലില്‍ പോവരുതെന്നാണ് നിര്‍ദേശം. അതേസമയം, ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്കു മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തുനിന്നും 250 കിലോമീറ്റര്‍ മാറി മിനിക്കോയ് തീരത്താണ് ഓഖി ചുഴലിക്കാറ്റി നിലവിലുള്ളത്.
[related]
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT