കൊച്ചിയില്‍ കോണ്‍ഗ്രസ്സിന് തലവേദനയായി വിമതന്‍

കൊച്ചി: കൊച്ചി മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനു തലവേദനയായി വിമതന്‍. കോണ്‍ഗ്രസ്സുകാരില്‍ നല്ലൊരു വിഭാഗത്തിന്റെ പിന്തുണ തനിക്കുണ്ടെന്നും അതിനാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കില്ലെന്നും കെ ജെ ലീനസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങില്ലെന്നും മല്‍സരരംഗത്ത് തുടരുമെന്നും ലീനസ് വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൊച്ചിക്കാരനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അഗീകരിച്ചില്ല. ആറു തവണ മല്‍സരിച്ചിട്ടും വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുഖം തിരിച്ച ഡൊമിനിക് പ്രസന്റേഷന് വീണ്ടും അവസരം നല്‍കിയ തിരെയാണ് മല്‍സരിക്കുന്നത്. വികസനത്തിന്റെ പേരില്‍ പുറത്തുനിന്ന് ആളെ നിര്‍ത്തി കൊള്ളയടിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.
1991 മുതല്‍ 2016 വരെ തുടര്‍ച്ചയായി ഏഴാം തവണ മല്‍സരിക്കുന്ന ഡൊമനിക് പ്രസന്റേഷന്‍ മാറിനില്‍ക്കണം. മണ്ഡലത്തിന്റെ വികസന കാര്യത്തില്‍ വേണ്ട പുരോഗതി കൈവരിക്കാന്‍ ഡൊമിനിക്കിന് സാധിച്ചിട്ടില്ല. കൊച്ചിക്കാരനായ എംഎല്‍എയെ ലഭിച്ചാല്‍ മാത്രമേ മണ്ഡലത്തിന്റെ ആവശ്യമറിഞ്ഞ് വികസനം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നും ലീനസ് പറഞ്ഞു.
Next Story

RELATED STORIES

Share it