Flash News

കൊച്ചിയിലെ സിറ്റി ഗ്യാസ് പദ്ധതി : നടപടി പുനപ്പരിശോധിക്കണം



തിരുവനന്തപുരം: കൊച്ചി നഗരത്തില്‍ സിറ്റി ഗ്യാസ് പദ്ധതിക്കായി റോഡ് പൊളിക്കുന്നതിന് അദാനി ഗ്രൂപ്പ് കമ്പനിക്ക് കോടികളുടെ ഇളവ് നല്‍കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. കൊച്ചി നഗരത്തില്‍ മാത്രം 890 കിലോമീറ്റര്‍ റോഡാണ് ഒന്നര മീറ്റര്‍ വീതിയില്‍ ഗ്യാസ് പൈപ്പിടാനായി വെട്ടിപ്പൊളിക്കേണ്ടത്. ഇതു പുനര്‍നിര്‍മിക്കാന്‍ നഗരസഭ നിശ്ചയിച്ചിട്ടുള്ള നിരക്ക് ചതുരശ്ര മീറ്ററിന് 5930 രൂപയാണെങ്കിലും അത് 3686 രൂപയാക്കി സര്‍ക്കാര്‍ ഇളവ് ചെയ്തുകൊടുത്തിരിക്കുകയാണ്. കോടികളുടെ ലാഭമാണ് ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇതുവഴി ഉണ്ടാവുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് അദാനിക്ക് പ്രത്യേക ഉത്തരവ് വഴി സര്‍ക്കാര്‍ സൗജന്യം നല്‍കിയത്. കൊച്ചിയിലെ സിറ്റി ഗ്യാസ് ലൈന്‍ പദ്ധതി യുഡിഎഫിന്റെ പദ്ധതിയാണ്. പദ്ധതി വളരെ വേഗം പൂര്‍ത്തിയാക്കണമെന്നാണ് യുഡിഎഫിന്റെ നിലപാട്. പക്ഷേ, പദ്ധതിയുടെ മറപിടിച്ചു കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട് സഹായം ചെയ്യുന്നത് ശരിയായ കാര്യമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it