കൊച്ചിന്‍ മെട്രോ കോച്ചുകള്‍ മുട്ടം യാര്‍ഡിലെത്തി; കേരളത്തിന്റെ സ്വപ്നപദ്ധതി പാളത്തിലേറി

ആലുവ: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ റെയിലിന്റെ കോച്ചുകള്‍ ആലുവ മുട്ടത്തെ മെട്രോ യാര്‍ഡിലെത്തി. ഇന്നലെ രാവിലെ 11.30ഓടെയാണ് മെട്രോയുടെ ആദ്യകോച്ചുമായുള്ള വാഹനം യാര്‍ഡിലെത്തിച്ചേര്‍ന്നത്.
കഴിഞ്ഞ മാസം രണ്ടിന് ആന്ധ്രപ്രദേശില്‍ നിന്ന് കോച്ചുമായി പുറപ്പെട്ട വാഹനം ശനിയാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ആലുവ പുളിഞ്ചോട്ടിലെത്തിയത്. ഇന്നലെ രാവിലെ 10 മണിയോടെ പുളിഞ്ചോട്ടില്‍ നിന്ന് വാഹനം യാര്‍ഡിലേക്കു തിരിച്ചു. 11 മണിയോടെ യാര്‍ഡിലെത്തിയ മെട്രോ കോച്ചുകള്‍ സ്വീകരിക്കാന്‍ നൂറുകണക്കിനു നാട്ടുകാരും തൊഴിലാളികളും എത്തിയിരുന്നു. ഇവര്‍ ഹര്‍ഷാരവത്തോടെയാണ് വാഹനത്തെ സ്വീകരിച്ചത്.11.30ഓടെ കോച്ചുകള്‍ വഹിച്ചെത്തിയ വാഹനം മെട്രോ സ്റ്റേഷനകത്തു കയറ്റി. ഇവിടെ നിന്ന് ഉച്ചയ്ക്കു ശേഷം യാര്‍ഡിനകത്തു സ്ഥാപിച്ചിട്ടുള്ള പാളത്തിലേക്ക് കോച്ചുകള്‍ മാറ്റി.
വൈകീട്ട് 6.30ഓടെ മൂന്നു കോച്ചുകളും പരസ്പരം ഘടിപ്പിച്ചു. പിന്നീട് പ്രത്യേകം തയ്യാറാക്കിയ പുള്ളര്‍ വാഹനത്തിന്റെ സഹായത്തോടെയാണ് മെട്രോ കോച്ചുകള്‍ റെയില്‍പാതയിലൂടെ തള്ളി മെയിന്റനന്‍സ് ഷെഡ്ഡിലെത്തിച്ചത്.
Next Story

RELATED STORIES

Share it