കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്; ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ സംവരണത്തിന് അര്‍ഹരെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ നിയമനങ്ങളില്‍ ശാരീരിക വെല്ലുവിളിക ള്‍ നേരിടുന്നവര്‍ സംവരണത്തിന് അര്‍ഹരെന്ന് ഹൈക്കോടതി. ശാരീരിക വൈകല്യം നേരിടുന്നവര്‍ക്ക് ബോര്‍ഡില്‍ സംവരണത്തിന് അര്‍ഹതയില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് ചോദ്യംചെയ്ത് തൃശൂര്‍ സ്വദേശി പി രാധാകൃഷ്ണ ന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ഉത്തരവ്. ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു ധര്‍മസ്ഥാപന നിയമം പ്രാബല്യത്തില്‍ വന്ന 1996 മുതലുള്ള ഒഴിവുകളില്‍ മൂന്നുശതമാനം ശാരീരിക വൈകല്യം നേരിടുന്നവര്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നും മൂന്നുമാസത്തിനകം ബോര്‍ഡില്‍ നിയമം നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചി ദേവസ്വം ബോര്‍ഡിലെ പ്യൂണ്‍-വാച്ച്മാന്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ സംവരണാവകാശം നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it