thrissur local

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി 15 ക്ഷേത്രങ്ങളുടെ അപേക്ഷകള്‍

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി 15 ഓളം ക്ഷേത്രങ്ങളുടെ അപേക്ഷക ള്‍ ലഭിച്ചതായി പ്രസിഡന്റ് ഡോ. എം കെ സുദര്‍ശനന്‍ അറിയിച്ചു. 403 ക്ഷേത്രങ്ങളാണ് ഇപ്പോള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. ഇതിന് പുറമേ 3 ക്ഷേത്രങ്ങള്‍ കൂടി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. തിരുവമ്പാടി ക്ഷേത്രത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞുതൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി 15 ഓളം ക്ഷേത്രങ്ങളുടെ അപേക്ഷക ള്‍ ലഭിച്ചതായി പ്രസിഡന്റ് ഡോ. എം കെ സുദര്‍ശനന്‍ അറിയിച്ചു. 403 ക്ഷേത്രങ്ങളാണ് ഇപ്പോള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്.
ഇതിന് പുറമേ 3 ക്ഷേത്രങ്ങള്‍ കൂടി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. തിരുവമ്പാടി ക്ഷേത്രത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ഭരണ സമിതിയുടെ പ്രവര്‍ത്തന കാലയളവില്‍ ക്ഷേത്ര ഭരണങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയ പിന്നോക്കക്കാര്‍ക്ക് അവസരം നല്‍കാന്‍ കഴിഞ്ഞതായും പൂരം നടത്തിപ്പുകളിലൂടെ കൂടുതല്‍ ലാഭം ദേവസ്വം ബോര്‍ഡിന് ഉണ്ടാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷത്തെ കാലയളവില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി സംതൃപ്തിയോടെയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുന്നതെന്ന് പ്രസിഡന്റ് ഡോ. എം കെ സുദര്‍ശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നു വര്‍ഷമായിരുന്ന ബോര്‍ഡിന്റെ കാലാവധി ഓര്‍ഡിനന്‍സിലൂടെ രണ്ടു വര്‍ഷമായി കുറച്ചതോടെയാണ് ഭരണസമിതിയംഗങ്ങള്‍ക്ക് പടിയിറങ്ങേണ്ടി വന്നത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രഭൂമികളിലെ കൈയേറ്റം തടയാനും അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികള്‍ തിരിച്ചുപിടിക്കാനും ഫലപ്രദമായ നടപടികളെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ 223 ഏക്കര്‍ 63 സെന്റ് ഭൂമിയില്‍ 99 ഏക്കര്‍ 47 സെന്റ് സ്ഥലം കൈയേറ്റം ഉള്ളതായാണ് കണ്ടെത്തിയത്. ഇതില്‍ എട്ട് ഏക്കര്‍ സ്ഥലം തിരിച്ചു പിടിച്ച് വേലികെട്ടി സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പ്രസിഡന്റ് പറഞ്ഞു.
തൃപ്പൂണിത്തറ മോനിപ്പിള്ളിക്കാവില്‍ 50.45 ഏക്കര്‍ ഭൂമി തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബോര്‍ഡിന്റെ കാലഘട്ടത്തില്‍ 15 കോടിയുടെ മരാമത്ത് പണികളാണ് ചെയ്തിരിക്കുന്നത്. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ സൗന്ദര്യവ ല്‍ക്കരണത്തിനായുള്ള 13.6 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ മാതൃകാപ്ലാന്‍ തയ്യാറാക്കി ഹൈക്കോടതിയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. തിരുവില്വാമല ക്ഷേത്രം പുനരുദ്ധാരണം കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ ആരംഭിക്കും. തൃശൂര്‍ പൂരം എക്‌സിബിഷനോടനുബന്ധിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ടതായ വാടകയിനത്തില്‍ വരുമാന വര്‍ധനവ് വരുത്താന്‍ ഭരണസമിതിക്ക് കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു.
നൂറു കോടി രൂപ ദേവസ്വം ബോര്‍ഡിന് സ്ഥിര നിക്ഷേപമായിട്ടുണ്ട്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് നല്‍കി. കാലാവധി രണ്ടു വര്‍ഷമാക്കിയതിനാല്‍ പല പദ്ധതികളും തുടക്കം വെയ്ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂവെന്നും പ്രസിഡന്റ് പറഞ്ഞു. കാലാവധി പോരെന്ന് അഭിപ്രായമുണ്ടോയെന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ തീരുമാനമല്ലേയെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. വാര്‍ത്താസമ്മേളനത്തില്‍ ബോര്‍ഡ് മെംബര്‍മാരായ കെ എന്‍ ഉണ്ണികൃഷ്ണന്‍, ടി എന്‍ അരുണ്‍കുമാര്‍ എന്നിവരും പങ്കെടുത്തു
Next Story

RELATED STORIES

Share it