Flash News

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ആദ്യ ദലിത് ശാന്തി നിയമനം



ഇരിങ്ങാലക്കുട: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴി ല്‍ ആദ്യ ദലിത് ശാന്തി നിയമനം നടത്തി. ഇരിങ്ങാലക്കുട വെള്ളൂരില്‍ പൊഞ്ഞനം ദേവസ്വം കീഴേടം ഞാലികുളം മഹാദേവ ക്ഷേത്രത്തിലാണ്  ശാന്തിക്കാരനായി ദലിത് വിഭാഗത്തില്‍  നിന്നുള്ള  ഉമേഷ് കൃഷ്ണനെ നിയമിച്ചത്. മതിലകം സ്വദേശി കുഴുപ്പുള്ളി ഉണ്ണികൃഷ്ണന്റെയും ഓമനയുടെയും മകനായ ഉമേഷ് 12 വര്‍ഷമായി ശാന്തിയായി ജോലി ചെയ്തുവരികയാണ്. എസ്എന്‍ പുരം പൂവ്വത്തുംകടവ് പ്രദേശത്തു താമസിക്കുന്ന മണക്കാട്ട് കണ്ണന്‍ ശാന്തിയില്‍ നിന്നാണ് പൂജാവിധികള്‍ പഠിച്ചത്.  പിന്നീട് കണ്ണൂര്‍ ഇളയാവൂര്‍ തന്ത്രി പ്രകാശ് ശര്‍മയുടെ ശിക്ഷണത്തിലായിരുന്നു. ഭാര്യ: അശ്വതി. മക്കള്‍: അതുല്‍ കൃഷ്ണ, അറ്റ്‌ലീ കൃഷ്ണ.
Next Story

RELATED STORIES

Share it