Flash News

കൊക്കോറിവാ റസ്റ്റാറണ്ട് കൂടുതല്‍ നഗരങ്ങളിലേക്ക്

കൊക്കോറിവാ റസ്റ്റാറണ്ട്  കൂടുതല്‍ നഗരങ്ങളിലേക്ക്
X
cocoriva

ദുബയ്:  യു.എ.ഇ.യിലെ 30 മലയാളി വീട്ടമ്മമാരുടെ കൂട്ടായ്മയില്‍ ദുബയ്് ഖിസൈസില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊക്കോറിവാ റസ്റ്റാറണ്ട് ഒന്നാം വാര്‍ഷികം പൂര്‍ത്തായാക്കുമ്പോള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അബുദബി, റാസല്‍ ഖൈമ, അല്‍ അയിന്‍,ജിദ്ദ തുടങ്ങിയ നഗരങ്ങളിലായിരിക്കും കൊക്കോറിവ ആരംഭിക്കുക.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാനും ദുരിതം അനുഭവിക്കുന്ന 600 തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണവും മരുന്നും നല്‍കാന്‍ കഴിഞ്ഞു. നാട്ടില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ മരുന്നും വിതരണം ചെയ്തിട്ടുണ്ട്. വാര്‍ഷികത്തിന്റെ ഭാഗമായി ഇന്നു മുതല്‍ ജനുവരി പത്ത് വരെ ഫുഡ് ഫെസ്റ്റിവലും ആരംഭിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ബിഞ്ചൂസ് ബേബി, ഷക്കീല സൈനുദ്ദീന്‍, ഫരീദ, ഷഹീറ ബീഗം, റംസി ജാഫര്‍, മുംതാസ് യാഹുമോന്‍, സക്കീന മൊയ്തീന്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it