Second edit

കൊക്കോയുടെ മരണം

കൊക്കോയുടെ മരണം
X


കൊക്കോ മരിച്ചത് 46ാം വയസ്സിലാണ്; ഉറക്കത്തില്‍. കൊക്കോയുടെ മരണത്തോടെ ലോകത്തിനു നഷ്ടമായത് അത്യപൂര്‍വമായ ഒരു ഭാഷാപ്രതിഭയെയാണ്. കാരണം, കൊക്കോ എന്ന ഗോറില്ല മനുഷ്യരുമായി സംവദിക്കാന്‍ ആംഗ്യഭാഷ ഫലപ്രദമായി ഉപയോഗിച്ചയാളാണ്. ജനിച്ച് നാലുവര്‍ഷം പ്രായമായപ്പോഴേക്കും അവള്‍ ആംഗ്യഭാഷ വശപ്പെടുത്താന്‍ തുടങ്ങിയിരുന്നു. മരിക്കുന്ന വേളയില്‍ 2000ല്‍ അധികം വാക്കുകള്‍ ഉപയോഗിക്കാന്‍ അവള്‍ക്കു സാധിച്ചിരുന്നുവത്രേ.
ഗോറില്ലകള്‍ക്കിടയിലെ അപൂര്‍വ പ്രതിഭയായാണ് കൊക്കോ അറിയപ്പെട്ടത്. മനുഷ്യരുമായി മാത്രമല്ല അവള്‍ ബന്ധപ്പെട്ടത്. മറ്റു ജീവികളോടും കൊക്കോയ്ക്ക് വലിയ അടുപ്പമായിരുന്നു. പൂച്ചകള്‍ ആയിരുന്നു ഏറ്റവും പ്രിയം. അവള്‍ പൂച്ചക്കുട്ടികളെ എടുത്തുവളര്‍ത്തി. കൊക്കോയുടെ കുടുംബത്തിലെ അംഗങ്ങളില്‍ പൂച്ചകള്‍ ധാരാളം ഉണ്ടായിരുന്നു.
വാക്കുകള്‍ ഉപയോഗിച്ച് ആശയങ്ങള്‍ കൈമാറാനും വികാരങ്ങള്‍ പങ്കുവയ്ക്കാനും കൊക്കോയ്ക്കു കഴിയുമായിരുന്നു. അതോടെ അവള്‍ വലിയ സെലിബ്രിറ്റിയായി. അമേരിക്കന്‍ ടെലിവിഷന്‍ ഷോകളില്‍ പങ്കെടുത്ത് വലിയ ജനപ്രീതി നേടി. രണ്ടുതവണ നാഷനല്‍ ജ്യോഗ്രഫിക് മാഗസിന്റെ കവര്‍ പേജില്‍ അവള്‍ ഇടം കണ്ടെത്തി. ഒരുതവണ കണ്ണാടിയില്‍ പ്രതിഫലിച്ച തന്റെ പടം എടുക്കുന്ന കൊക്കോയുടെ ചിത്രമാണ് മാഗസിന്‍ കവര്‍ പേജില്‍ പ്രസിദ്ധീകരിച്ചത്.
കൊക്കോ വംശനാശഭീഷണി നേരിടുന്ന ഗോറില്ലകളുടെ ആഗോള അംബാസഡര്‍ എന്നാണ് അറിയപ്പെട്ടത്. അത്രയേറെയായിരുന്നു അവളുടെ പ്രശസ്തിയും ജനപ്രീതിയും.

.....

കൊക്കോയുടെ ജീവിതത്തെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന, എ കോണ്‍വസേഷന്‍ വിത്ത് കൊക്കോ എന്ന ഒരു ഹൃസ്വചിത്രം ഇവിടെ കാണാം. ബോണി ബ്രെണ്ണന്‍, റോബര്‍ട്ട് വിസ്റ്റി എന്നിവര്‍ നിര്‍മിച്ചതാണിത്.

https://youtu.be/SNuZ4OE6vCk
Next Story

RELATED STORIES

Share it