Flash News

കൊക്കകോള ഇന്ത്യയില്‍ മൂന്നിടത്ത് ഉല്‍പാദനം നിര്‍ത്തി

കൊക്കകോള ഇന്ത്യയില്‍ മൂന്നിടത്ത് ഉല്‍പാദനം നിര്‍ത്തി
X
Coca-Cola



ന്യൂഡല്‍ഹി : കൊക്കകോള കമ്പനിയുടെ ബോട്ട്‌ലിംഗ് വിഭാഗമായ ഹിന്ദുസ്ഥാന്‍ കൊക്കകോള ബീവറേജസ് ഇന്ത്യയിലെ മൂന്നിടങ്ങളില്‍ ഉല്‍പാദനം നിര്‍ത്തിവെച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികമായി നിലനില്‍ക്കാനാവില്ലെന്നതിന്റെയും മാര്‍ക്കറ്റ് ഡിമാന്‍ഡിന്റെ അടിസ്ഥാനത്തിലുമാണ് നടപടിയെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു. നിലവിലുള്ള പ്ലാന്റുകളുടെ ശേഷി പരമാവധി ഉപയോഗപ്പെടുത്തുക എന്നതും അടച്ചുപൂട്ടലിന് പിന്നിലുണ്ടെന്നാണ് ഹിന്ദുസ്ഥാന്‍ കൊക്കകോള ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡ് വക്താവ് വിശദീകരിച്ചത്.
രാജസ്ഥാനിലെ കാലാദേരസ, വിശാഖപട്ടണം, മേഘാലയയിലെ ബ്രൈനിഹാത് എന്നിവിടങ്ങളിലെ ഉല്‍പാദനമാണ് നിര്‍ത്തിയത്. മൂന്നൂറ് ജീവനക്കാര്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമാകും.
Next Story

RELATED STORIES

Share it