Alappuzha local

കൈവിലങ്ങുമായി കടന്ന പ്രതിയെ സാഹസികമായി പിടികൂടി

അരൂര്‍: പോലിസനെ വെട്ടിച്ച് കൈവിലങ്ങുമായി കടന്നുകളഞ്ഞ പ്രതിയെ സാഹസീകമായി അരൂര്‍ എസ്.ഐയും സംഘവും പിടികൂടി. കഞ്ചാവു കേസിലെ പ്രതിയായ ചേര്‍ത്തല പള്ളിപ്പുറം വടക്കേപാമ്പുംതറ അര്‍ജുന്‍ (19) നെയാണ് പോലിസ് പിടികൂടിയത്. കുത്തിയതോട് കിഴക്ക് ഒളതല പ്രദേശത്തനിന്ന് ഓട്ടോയില്‍ കയറി വെള്ളൂരിലുള്ള അഖിലിന്റെ ചിറ്റപ്പന്‍ ബാബുവിന്റെ വീട്ടില്‍ വച്ചാണ് ഇയാളെ പോലിസ് പിടികൂടുന്നത്. കൈയ്യില്‍ ഉണ്ടായിരുന്ന വിലങ്ങ് പൊട്ടിച്ചാണ് ഇയാള്‍ കറങ്ങി നടന്നത്. കൂട്ടുകാരായ ചക്രംശ്യാം(30), അഖില്‍ (21), എഖില്‍ (19), കമല്‍ (20) എന്നിവരെയും പോലിസ് പിടികൂടിയിരുന്നു. കഞ്ചാവ് വില്‍പന കണ്ണികളായ ഇവരില്‍ ശ്യാം 20 മോഷണ കേസില്‍ പ്രതിയാണ്.

പ്രതി രക്ഷപെട്ടതിനുശേഷം രണ്ടു ദിവസമായി പോലിസ് പള്ളിപ്പുറം, വൈക്ക,ചേര്‍ത്തല പ്രദേശങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു. ശ്യാമിനേക്കുറിച്ചുള്ള വിവരം തരാന്‍പോലും അയല്‍വാസികള്‍ മടിച്ചതായി പോലിസ് പറഞ്ഞു. പള്ളിപ്പുറം മലബാര്‍ സിമിന്റസിന്റെ പടിഞ്ഞാറു ഭാഗത്ത് ഇരുപത് ഏക്കറേളം വരുന്ന ചതുപ്പു നിറഞ്ഞ കാടിന്റെ ഉള്‍ഭാഗത്ത് കൂട്ടുപ്രതികളെ കാണിച്ചുകൊടുക്കാന്‍ പോലിസ് സംഘത്തേ കൊണ്ടുപോകവേ ആയിരുന്നു അര്‍ജുന്‍ കൂട്ടത്തിലുണ്ടായിരുന്ന അലക്‌സ് എന്ന പോലിസ്‌കാരനെ ചതുപ്പില്‍ തള്ളിയിട്ടശേഷം വിലങ്ങുമായി രക്ഷപെട്ടത്.  സെപ്ഷ്യല്‍ സ്വാഡിലുളള സുരേഷ്,ടി ബൈജു, അരുണ്‍ ടി എസ് എ എസ് ഐ മാരായ കെ കെ വേണുഗോപാല്‍, റ്റി പി പ്രകാശന്‍, അരൂര്‍ എസ്‌ഐ കെ ജി പ്രതാപ്ച്രന്ദ്രന്‍,  തുടങ്ങിയവരാണ് സംഘത്തിലുള്ളത്. എസ്പി ,ഡിവൈഎസ്പി കുത്തിയതോട് സിഐ  കെ ആര്‍ മനോജ്എന്നിവരുടെ നിരീക്ഷണത്തിലും നിര്‍ദ്ദേശാനുസരണവുമാണ് പോലിസ് സംഘം പ്രവര്‍ത്തിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it