wayanad local

കൈവശഭൂമിക്ക് പട്ടയം: നിരാഹാരസമരം നാലാം ദിവസത്തിലേക്ക്

മാനന്തവാടി: തവിഞ്ഞാല്‍ മക്കിമലയിലെ കുടുംബങ്ങളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് ഭൂസമരസമിതി കണ്‍വീനര്‍ മേഴ്‌സി വര്‍ക്കി നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നു. പട്ടയം ലഭ്യമാക്കാന്‍ റവന്യൂവകുപ്പ് അവധി ആവശ്യപ്പെട്ടെങ്കിലും പട്ടയം ലഭിക്കാതെ പിന്‍മാറില്ലെന്ന ഉറച്ചനിലപാടിലാണ് സമരക്കാര്‍.
40 വര്‍ഷത്തോളമായി കൈവശം വയ്ക്കുന്ന ഭൂമിക്ക് പട്ടയം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും റവന്യൂവകുപ്പ് മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നുവെന്നാരാപിച്ചാണ് കുടുംബങ്ങള്‍ ആര്‍എസ്പി (ലെനിനിസ്റ്റ്)യുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫിസിന് മുന്നില്‍ സമരം ആരംഭിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ നടപടിയാവശ്യപ്പെട്ട് ഭൂമസരസമിതി കണ്‍വീനര്‍ മേഴ്‌സി വര്‍ക്കി നിരാഹാരം ആരംഭിച്ചതോടെ റവന്യൂവകുപ്പ് പ്രതിരോധത്തിലായി. ഇന്നലെ ഡെപ്യൂട്ടി കലക്ടര്‍ സമരക്കാരുമായി അനുനയ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. പട്ടയം ലഭ്യമാക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ സമയം ആവശ്യപ്പെട്ടെങ്കിലും പട്ടയം കൈയില്‍ ലഭിക്കാതെ പിന്‍മാറാന്‍ തയ്യാറല്ലെന്നു സമരക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it