kozhikode local

കൈവരികള്‍ പ്രചാരണ ബോര്‍ഡുകള്‍ കൊണ്ട് നിറയുന്നു; അപകടത്തിന് കാരണമാവുന്നതായി പരാതി

വടകര: നഗരത്തിലെ ഫുട്പാത്തുകളില്‍ സ്ഥാപിച്ച കൈവരികള്‍ പ്രചാരണ ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞത് അപകടത്തിന് കാരണമാകുന്നതായി പരാതി. വിവിധ പാര്‍ട്ടികളുടെയും മറ്റു സംഘടകളുടെയും പരിപാടികളുടെ പ്രചാരണത്തിനായുള്ള ഫഌക്‌സ്, ബാനര്‍ തുടങ്ങിയവയാണ് കൈവരികള്‍ മറച്ച് കൊണ്ട് കെട്ടിയിരിക്കുന്നത്. ഇത് കാല്‍നട യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
കാല്‍നട സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് നഗരസഭ നഗരത്തിലെ ഫുട്പാത്തുകളില്‍ കൈവരി നിര്‍മ്മിച്ചത്. കോടപ്പറമ്പ് മുതല്‍ എടോടി വരെയും, കോടതി പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് കൈവരിയുള്ളത്. ഈ സ്ഥലങ്ങളെല്ലാം തന്നെ വളരെ തിരക്കേറിയതിനാല്‍ കാല്‍നടയാത്രക്കാര്‍ റോഡിലൂടെ നടക്കുന്നത് വാഹന ഗതാഗതത്തെ ബാധിക്കുന്നതിനു പുറമെ അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നത് കണക്കിലെടുത്താണ് ഈ സംവിധാനം ഏര്‍പെടുത്തിയത്. എന്നാല്‍ ഈ ഭാഗങ്ങളിലെല്ലാം തന്നെ കവരികള്‍ മറച്ച് കൊണ്ട് വലുതും ചെറുതുമായ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ഇതിലൂടെ നടന്നു പോകുന്ന യാത്രക്കാര്‍ക്ക് റോഡിലേക്ക് കാണാതെ രീതിയില്‍ ബോര്‍ഡ് സ്ഥാപിച്ചതാണ് അപകടത്തിന് കാരണമാകുന്നത്. റോഡ് കാണാതെ കൈവരികള്‍ക്കിടയിലൂടെ റോഡിലേക്ക് ഇറങ്ങുമ്പോള്‍ ഒടുങ്ങനെ വരുന്ന വാഹനങ്ങള്‍ തട്ടി അപകടമുണ്ടായിട്ടുണ്ട്.
മാത്രമല്ല ഈ ബോര്‍ഡുകള്‍ പല തലണ യാത്രക്കാരുടെ മേല്‍ വീണും അപകടം നടന്നിരുന്നു. പല ബോര്‍ഡുകളും പരിപാടികള്‍ കഴിഞ്ഞിട്ടും അഴിച്ചു കൊണ്ടുപോകുന്നില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it