palakkad local

കൈവരികള്‍ തകര്‍ന്ന പാലം യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു

കൊല്ലങ്കോട്: ഗോവിന്ദാപുരം-മംഗലം അന്തര്‍ സംസ്ഥാന പാതയില്‍ എലവഞ്ചേരി ഇക്ഷു നദിക്ക് കുറുകെയുള്ള കുമ്പളക്കോട് പാലം അപകട ഭീഷണി ഉയര്‍ത്തുന്നു. ഒരാഴ്ച മുമ്പ് നിയന്ത്രണം വിട്ട വാഹനം പാലത്തിന്റെ കൈവരികള്‍ ഇടിച്ചു തകര്‍ത്ത് അല്‍ഭുതകരമായി രക്ഷപ്പെട്ടത്.
എന്നാല്‍ നാളിതുവരെയായി അപകട സാധ്യതാ ബോര്‍ഡോ മറ്റു സിഗ്‌നല്‍ സംവിധാനം ഒരുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകുന്നില്ല. വിഷു ദിനം അടുത്തതോടെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ചരക്കുമായി നിരവധി വാഹനങ്ങളാണ് ദിവസം തോറും ഇതുവഴി കടന്നു പോകുന്നത്.
കൂടാതെ നിരവധി ബസ്സ് സര്‍വീസും തീര്‍ഥാടനം, ക്ഷേത്ര ദര്‍ശനം, ഉല്ലാസയാത്രകള്‍ എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് നിരവധി ടൂറിസ്റ്റ് വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്.
തകര്‍ന്ന കൈവരിയുടെ സ്ഥാനത്ത് ഉണക്കമുള കഷ്ണങ്ങള്‍ കൊണ്ടാണ് തടഞ്ഞു നിര്‍ത്തിയിരിക്കുന്നത്. വന്‍ദുരന്തം ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാനാവശ്യം.
Next Story

RELATED STORIES

Share it