Kollam Local

കൈവരികള്‍ തകര്‍ന്നു; പാലം അപകടാവസ്ഥയില്‍



ഓയൂര്‍: നെടുമണ്‍കാവ് പാലത്തിന്റെ ഇരുവശവുമുള്ള കൈവരികള്‍ കാലപ്പഴക്കത്താല്‍ അടര്‍ന്നു പോകുന്നു. വീതി കുറഞ്ഞ ഈ പാലത്തില്‍ കൂടി ഒരേ സമയം ഒരു വാഹനത്തിന് മാത്രമേ കടന്നു പോകാന്‍ കഴിയുകയുള്ളൂ റോഡില്‍ നിന്നും പാലത്തിലേക്ക് എത്തുന്ന രണ്ട് ഭാഗവും ഇറക്കമാണ്. ഇത്  മൂലം വാഹനങ്ങള്‍ ഇരു വശത്തു നിന്നും വേഗത്തില്‍ വീതി കുറഞ്ഞ പാലത്തിലേക്കെത്തുന്നത് പലപ്പോഴും അപകടത്തിന് കാരണമായിട്ടുണ്ട്. പാലത്തിന്റെ കൈവരികള്‍ കൂടി ഇളകി പൊളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അപകട ഭീതി വര്‍ധിക്കുകയാണ്. കൈവരികളില്‍ സിമന്റ് ഇളകി കമ്പികള്‍ പുറത്തു കാണുന്ന അവസ്ഥയിലാണ്. ഇത് ഉള്ളിലേക്ക് കമ്പികള്‍ ദ്രവിക്കാനും കൈവരികളുടെ ശക്തി ക്ഷയിക്കാനും കാരണമായിട്ടുണ്ട്. പള്ളിമണ്‍ പാലം അടക്കം കാലപഴക്കമുള്ള പാലങ്ങളെല്ലാം വീതി കൂട്ടി പുതിക്കി പണിതിട്ടും നെടുമണ്‍കാവ് പാലത്തിനോടുള്ള അവഗണനിയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
Next Story

RELATED STORIES

Share it