കൈരാന: പരാജയം മറയ്ക്കാന്‍ ബിജെപി ശ്രമമെന്ന് മായാവതി

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ രാജ്യസഭാ-ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതില്‍ നിന്നു ശ്രദ്ധതിരിക്കാനാണു ബിജെപി കൈരാന വിഷയം ഉന്നയിക്കുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി. കൈരാനയില്‍ നിന്നു ഹിന്ദു കുടുംബങ്ങള്‍ കൂട്ട പലായനം ചെയ്തുവെന്നു പ്രചരിപ്പിക്കുന്നത് വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്.
മുസ്‌ലിംകള്‍ ഹിന്ദുക്കളെ യുപിയില്‍ നിന്നും പുറത്തുപോവാന്‍ നിര്‍ബന്ധിക്കുകയാണെന്ന പ്രചാരണം നടത്തി സാമുദായിക വികാരം ഉണര്‍ത്തുന്ന ബിജെപി തിരഞ്ഞെടുപ്പ് പരാജയം മറച്ചുപിടിക്കുകയാണെന്നും മായാവതി പറഞ്ഞു. ബിജെപി എംപിയുടെ ആരോപണത്തിനെതിരേ ജില്ലാ ഭരണകൂടം തെളിവുമായി മുന്നോട്ടുവന്നതോടെ ആരോപണത്തില്‍ ബിജെപി എംപി മലക്കംമറിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it