kozhikode local

കൈയേറ്റം പൂര്‍ണമായി ഒഴിപ്പിച്ചില്ല; മണ്ണും മാലിന്യങ്ങളും പുഴയിലേക്ക്



താമരശ്ശേരി: കൈയേറ്റം കെണ്ടത്തിയ ഭാഗത്ത് മണ്ണ് പൂര്‍ണമായി നീക്കാത്തതിനാല്‍ പുഴയിലേക്ക് കുത്തിയൊലിക്കുന്നു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ കൂടത്തായ് പാലത്തിന് സമീപം ഇരുതുള്ളിപ്പുഴയോരത്താണ് സംഭവം. ഇവിടെ നാട്ടുകാരുടെ പരാതിയില്‍ റവന്യൂവകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്നര മീറ്റര്‍ വീതിയില്‍ മുപ്പതര മീറ്റര്‍ നീളത്തില്‍ പുഴ പുറമ്പോക്ക് ഭൂമി കൈയേറ്റം കെണ്ടത്തിയിരുന്നു. എന്നാല്‍ 4 ലോഡ് മണ്ണ് മാത്രമാണ് നീക്കിയിരുന്നത്. തന്റെ സ്ഥല അതിര്‍ത്തിയില്‍ സ്വന്തം ചെലവില്‍ സംരക്ഷണ ഭിത്തി കെട്ടാമെന്നും ശേഷിക്കുന്ന മണ്ണ് അപ്പോള്‍ നീക്കാം എന്ന സ്ഥലം ഉടമയുടെ ഉറപ്പിലായിരുന്നു റവന്യു വകുപ്പ് കൂടുതല്‍ മണ്ണ് നീക്കാതിരുന്നത്. എന്നാല്‍, സംരക്ഷണ ഭിത്തി കെട്ടാന്‍ സ്ഥലം ഉടമ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ മണ്ണും കല്ലും മാലിന്യങ്ങളും മഴയില്‍ വന്‍തോതില്‍ പുഴയിലേക്ക് കുത്തിയൊലിച്ച് ഇറങ്ങുകയാണ്. ഇനിയും കനത്ത മഴ പെയ്താല്‍ കൈയേറ്റ സ്ഥലത്ത് കൂട്ടിയിട്ടതും അതിരില്‍ കയറ്റി വെച്ചതുമായ മണ്ണ് മുൂഴുവന്‍ പുഴയിലേക്ക് ഒലിച്ചിറങ്ങുന്ന അവസ്ഥയാണ്. എന്നാല്‍ റവന്യു വകുപ്പ് ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല. കൈയേറ്റ സ്ഥലത്തെ മണ്ണ് പൂര്‍ണ്ണമായി നീക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കല്ടക്ടര്‍, എഡിഎം, എന്നിവര്‍ക്ക് പരാതി നല്‍കിയതായും നടപടിയില്ലെങ്കില്‍ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും പശ്ചിമഘട്ട പുഴസംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it