kannur local

കൈയേറ്റം; ജയില്‍ ജീവനക്കാരനും സുഹൃത്തും അറസ്റ്റില്‍



കണ്ണൂര്‍: കാല്‍ടെക്‌സില്‍ ടാക്‌സി ഡ്രൈവറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡനെയും സുഹൃത്തിനെയും പോലിസ് അറസ്റ്റ് ചെയ്തു. ടാക്‌സി ഡ്രൈവറായ തയ്യിലെ നദീറിന്റെ പരാതിയിലാണ് ജയില്‍ ജീവനക്കാരനായ പയ്യോളി സ്വദേശി ഇ വി ജിതേഷ്, ആലപ്പുഴ സ്വദേശി എം ആര്‍ രാജീവന്‍ എന്നിവരെ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 10ഓടെ കാല്‍ടെക്‌സില്‍ ടാക്‌സി ഡ്രൈവര്‍ ഓട്ടം പോവാന്‍ വിസമ്മതിച്ചെന്ന് ആരോപിച്ചാണ് കൈയേറ്റം ചെയ്തത്. തുടര്‍ന്ന് പോലിസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ സെന്‍ട്രല്‍ ജയിലില്‍ വച്ച് റിമാന്‍ഡില്‍ കഴിയുന്ന തടവുകാരന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ ചെന്ന പോലിസുദ്യോഗസ്ഥനെ കൈയേറ്റം ചെയ്തുവെന്ന കേസിലെ പ്രതിയാണ് പിടിയിലായ ജിതേഷ്.
Next Story

RELATED STORIES

Share it