ernakulam local

കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പ്രതിപക്ഷംകോതമംഗലം: നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പ്രതിപക്ഷം.

വിളയാല്‍ ചാലുങ്കല്‍ പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും ചാലുങ്കല്‍ പ്രദേശത്തുള്ള നൂറ് കണക്കിന് വരുന്ന എസ്‌സി/എസ് ടി ജനവിഭാഗങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നില്ല.
പമ്പ് ഓപറേറ്റ് ചെയ്യുവാന്‍ നഗരസഭ അനുമതി നല്‍കാത്തതാണ് കുടിവെള്ളം വിതരണം ആരംഭിക്കാത്തതിന് കാരണം. ഈ വിഷയത്തെ പറ്റി സംസാരിക്കവെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈയേറ്റത്തിന് ശ്രമിച്ചത്.
11 ന് കൗണ്‍സില്‍ കൂടണമെന്ന് നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടും 12 മണിക്ക് ശേഷം ആരംഭിച്ചതിലുള്ള പ്രതിഷേധവും രേഖപെടുത്തിയതോടെ പ്രതിപക്ഷത്തിന് നേരെ ഭരണപക്ഷം തിരിയുകയായിരുന്നു. കുടിവെള്ള വിതരണം ഉള്‍പെടെയുള്ള നിരവധി വിഷയങ്ങളില്‍ കരാറുകാരുമായി പങ്കുകച്ചവടം മാത്രമാണ് നഗരസഭയില്‍ നടക്കുന്നത്.
ജനാധിപത്യവേദികളെ പോലും ഭയപ്പെടുന്ന സമീപനമാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കുള്ളത്.
ഇത്തരം സമീപനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it