kannur local

കൈപ്പത്തി മാറിയ സംഭവം : ഫോറന്‍സിക് റിപോര്‍ട്ടില്‍ വിശദീകരണം തേടും



തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് സിപിഎം പ്രവര്‍ത്തകന്‍ കെ എം സുധീര്‍ കുമാര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെ കണ്ടെത്തിയ കൈപ്പത്തി ഇയാളുടേതല്ലെന്ന ഫോറന്‍സിക് പരിശോധനാ ഫലത്തിന്‍മേല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് വിശദീകരണം തേടും. 2007 നവംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ തലശ്ശേരി സിഐ വി ജി കുഞ്ഞന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. കൊലപാതം നടന്ന സമീപത്തെ പറമ്പില്‍നിന്ന് കണ്ടെത്തിയ കൈപ്പത്തി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. സംഭവം നടന്ന് അഞ്ചുവര്‍ഷത്തിനു ശേഷം കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് കൈപ്പത്തി സുധീര്‍കുമാറിന്റേതല്ലെന്ന സ്ഥിരീകരണം ലഭിച്ചത്. വിചാരണ നടപടി ആരംഭിക്കാനിരിക്കെയാണ് കേസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യംചെയ്യുന്ന ഡിഎന്‍എ റിപോര്‍ട്ട് പുറത്തായത്. അറ്റുവീണ കൈപ്പത്തി കൊല്ലപ്പെട്ടയാളുടേതല്ലെന്ന ഫോറന്‍സിക് പരിശോധനാ ഫലം എങ്ങനെ സംഭവിച്ചെന്നറിയാന്‍ കോടതി ഉത്തരവിട്ടേക്കും. പോലിസ് നല്‍കിയ സുധീര്‍കുമാറിനെ രക്തഗ്രൂപ്പ് ഫോറന്‍സിക് ലാബില്‍നിന്ന് മാറിപ്പോയതാണോ, അന്വേഷണസംഘം ബോധപൂര്‍വം രക്തഗ്രൂപ്പ് മാറ്റി നല്‍കിയതാണോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it