malappuram local

കൈതക്കുണ്ട ബസ്സപകടം:ഡ്രൈവര്‍ റിമാന്‍ഡില്‍; നരഹത്യയ്ക്ക് കേസ്

കൊണ്ടോട്ടി: ദേശീയപാത ൈകതക്കുണ്ടയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തില്‍ ഡ്രൈവറെ കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു. മട്ടന്നൂര്‍ തൈപ്പറമ്പില്‍ ഷമീറി(32)നെയാണ് മഞ്ചേരി ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.—
ഇയാള്‍ക്ക് ലൈസന്‍സല്ലെന്ന് ആര്‍ടിഒയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മണിപ്പൂരില്‍ നിന്നുളള ലൈസന്‍സാണുളളതെന്ന് പറഞ്ഞ ഷമീര്‍ പോലിസിന് ലൈസന്‍സ് കാണിച്ചു നല്‍കിയിട്ടില്ല. കോണ്‍ട്രാക്ട് ഗ്യാരേജ് ഓടിക്കാനുളള ലൈസന്‍സില്ലാതെയാണ് ഇയാള്‍ ബസ്സോടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപകടകരമായും അശ്രദ്ധമായുമുളള ഓവര്‍ടേക്കാണ് ബസ്സപകടത്തിന്റെ കാരണം. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ കണ്ണൂര്‍ ആര്‍ടിഒക്ക് മലപ്പുറം ആര്‍ടിഒ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഐക്കരപ്പടിക്കടുത്ത കൈതക്കുണ്ടയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 5 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍കയും ചെയ്തത്.
Next Story

RELATED STORIES

Share it