Flash News

കൈക്കൂലി നല്‍കിയില്ല: ചികില്‍സാ നിഷേധത്തെ തുടര്‍ന്ന് 10 വയസുകാരന്‍ മരിച്ചു

കൈക്കൂലി നല്‍കിയില്ല: ചികില്‍സാ നിഷേധത്തെ തുടര്‍ന്ന് 10 വയസുകാരന്‍ മരിച്ചു
X
ലക്‌നോ: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കും നഴ്‌സിനും കൈക്കൂലി നല്‍കാന്‍ ഇല്ലാത്തതിന്റെ പേരില്‍ ചികില്‍സ നിഷേധിച്ച പത്ത് വയസുകാരന്‍ മരിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. കുട്ടിയെ ചികില്‍സിക്കണമെങ്കില്‍ ഡോക്ടര്‍ക്ക് 10,000 രൂപയും നഴ്‌സിന് 500 രൂപയും നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.



എന്നാല്‍ പണം നല്‍കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് കുഞ്ഞിന് ചികില്‍സ നിഷേധിക്കുകയായിരുന്നു. പനി ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ലക്‌നോവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ ധര്‍മ്മപാല്‍ ഡോക്ടര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it