thrissur local

കൈക്കൂലി നല്‍കാത്തതിനാല്‍ സ്ലാബിടാന്‍ അനുവദിച്ചില്ലെന്ന് പരാതി; സ്വന്തം ചെലവില്‍ സ്ലാബിടാമെന്ന് കോര്‍പറേഷന്‍

തൃശൂര്‍: ചാലിന് കുറുകെ സ്ലാബിടാന്‍ പകരം അഞ്ച് സെന്റ് സ്ഥലം പാരിതോഷികമായി കൗണ്‍സിലര്‍ ആവശ്യപ്പെടുകയും അത് നല്‍കാത്തതിനാല്‍ അനുമതി നല്‍കിയില്ലെന്ന പരാതിയുമായി ന്യൂനപക്ഷ കമ്മീഷനിലെത്തിയ പൂത്തോള്‍ രുക്‌സാന ഉമര്‍ ബാബുവിന് സ്വന്തം ചെലവില്‍ സ്ലാബിടാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയതായി സെക്രട്ടറി കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ കലക്‌ട്രേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗിലാണ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്.
ലിബിയന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി വരേണ്ടി വന്നതിനാല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുളള പരാതിയില്‍ നോര്‍ക്കയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തലക്കോട്ട്കരയിലെ ജിപ്‌സണ്‍ 2011 ഫെബ്രുവരിയിലാണ് ലിബിയയിലെ എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം മടങ്ങിയെത്തിയത്. ആനുകൂല്യങ്ങള്‍ ലഭിക്കാതെയാണ് കേരളത്തില്‍ മടങ്ങിയെത്തിയത്.
സിറ്റിംഗില്‍ ആകെ 17 പരാതി പരിഗണിച്ചു. നാല് എണ്ണം തീര്‍പ്പാക്കി. മൂന്ന് പേര്‍ ഹാജരായില്ല. ഏഴ് എണ്ണം കൂടുതല്‍ റിപ്പോര്‍ട്ടിനായി അടുത്ത സിറ്റിംഗിലേക്ക് മാറ്റി. അഞ്ച് പുതിയ പരാതികള്‍ സ്വീകരിച്ചു. ഫെബ്രുവരി 29 ന് അടുത്ത സിറ്റിംഗ് നടത്തുമെന്ന് കേസുകള്‍ പരിഗണിച്ച കമ്മീഷന്‍ അംഗങ്ങളായ അഡ്വ. വി വി ജോഷി, അഡ്വ. കെ പി മറിയുമ്മ എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it