കൈക്കൂലി: ജിഎസ്ടി കമ്മീഷണര്‍ അറസ്റ്റില്‍

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ ചരക്കുസേവനികുതി (ജിഎസ്ടി) വകുപ്പ് കമ്മീഷണറും ജീവനക്കാരുമടക്കം എട്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു. കാണ്‍പൂരിലും ഡല്‍ഹിയിലും നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ജിഎസ്ടി കമ്മീഷണറായി കാണ്‍പൂരില്‍ നിയമിതനായ 1986 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫിസര്‍ സന്‍സദ് ചന്ദ്, ജിഎസ്ടി വകുപ്പിലെ രണ്ടു സൂപ്രണ്ടുമാര്‍, പേഴ്‌സനല്‍ സ്റ്റാഫ്, അഞ്ച് സ്വകാര്യ വ്യക്തികള്‍ എന്നിവരാണ് അറസ്റ്റിലായവര്‍. വ്യാപാരികളില്‍ നിന്ന് ആഴ്ചതോറും കമ്മീഷണര്‍ കോഴ സ്വീകരിച്ചുവരുകയായിരുന്നുവെന്ന് സിബിഐ അറിയിച്ചു. ഇപ്രകാരം വെള്ളിയാഴ്ച രാത്രി ഒരു വ്യാപാരിയില്‍ നിന്ന് 1.5 ലക്ഷം രൂപ സ്വീകരിക്കുമ്പോഴാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്. കോഴനല്‍കിയ വ്യാപാരിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാപാരിയുടെ ഭാര്യയ്‌ക്കെതിരേയും കേസെടുത്തു. എന്നാല്‍, അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സിബിഐ അറിയിച്ചു.
Next Story

RELATED STORIES

Share it