kasaragod local

കേസ് വര്‍ഗീയ സംഘര്‍ഷമാക്കി രജിസ്റ്റര്‍ ചെയ്തത് വിവാദത്തില്‍

ചെര്‍ക്കള: തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം ആഹ്ലാദപ്രകടനത്തിനിടെ ചെര്‍ക്കളയില്‍ പോലിസും മുസ്‌ലിംലീഗ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം വര്‍ഗീയ സംഘര്‍ഷമാക്കി കേസ് രജിസ്റ്റര്‍ ചെയ്ത സംഭവം വിവാദമാവുന്നു.
ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ വിദ്യാനഗര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തിലാണ് 153എ വകുപ്പ് ചേര്‍ത്തത്. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, ബേക്കല്‍, ബദിയടുക്ക, ആദൂര്‍ സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നടന്ന എല്ലാ സംഘര്‍ഷങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളാക്കി മാറ്റാന്‍ പോലിസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ഇങ്ങനെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് കേസെടുക്കുന്നതിന് പകരം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത് ലീഗില്‍ ചര്‍ച്ചയായിട്ടുണ്ട്. അതിനിടെ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ആഹ്ലാദ പ്രകടനത്തോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരെ പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ലീഗ് പ്രവര്‍ത്തകരെ 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത നിരവധി കുട്ടികളും ഈ വകുപ്പില്‍പ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. അതേസമയം മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ മാരകമായി അക്രമിക്കുകയും പോലിസിനെ ആക്രമിക്കുകയും ചെയ്ത കേസുകളില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറാവാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it