Flash News

കേസ് അന്വേഷണം മാജിക്കല്ലെന്ന് ലോക്‌നാഥ് ബെഹ്‌റ

കേസ് അന്വേഷണം മാജിക്കല്ലെന്ന് ലോക്‌നാഥ് ബെഹ്‌റ
X
jisha-murder-case

പെരുമ്പാവൂര്‍: കേസന്വേഷണം മാജിക്കല്ലെന്ന് പുതിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ ഡിജിപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു. ചില കേസുകള്‍ 24 മണിക്കൂര്‍ കൊണ്ട് തെളിയിക്കാനാകും എന്നാല്‍ ചില കേസുകള്‍ക്ക് വര്‍ഷങ്ങളുടെ കാലതാമസം ഉണ്ടാവുമെന്നും ഡിജിപി പറഞ്ഞു.
സ്വകാര്യ വാഹനത്തില്‍ രണ്ട് പോലീസുകാര്‍ക്കൊപ്പം രാവിലെ എട്ട് മണിയോടെയാണ് ഡിജിപി ജിഷയുടെ വീട്ടിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്ന് ഡിജിപി പറഞ്ഞു. പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടതോട നിരവധി ഫോണ്‍കോളുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അന്വേഷണസംഘത്തെ തേടിയെത്തുന്നുണ്ട്. രേഖാചിത്രവുമായി ബന്ധപ്പെട്ടവരുടെ ഡിഎന്‍എ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it