കേസെടുത്ത് അന്വേഷിക്കട്ടെ: കുഞ്ഞാലിക്കുട്ടി

മലപ്പുറം: പുത്തന്‍വേലിക്കര ഭൂമിയിടപാടില്‍ കേസെടുത്ത് അന്വേഷണം നടത്തട്ടെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ഭൂമിയിടപാടില്‍ അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം നടന്നാല്‍ സത്യാവസ്ഥ ബോധ്യപ്പെടും. മന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തത്. നിക്ഷേപത്തിനും തൊഴിലാളികളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ ഭൂ നിയമത്തില്‍ ഇളവുകൊടുക്കാമെന്ന് സര്‍ക്കാരിന്റെ നയതീരുമാനമാണ്. പ്രസ്തുത തീരുമാനം ഉണ്ടായിട്ടും തങ്ങളുടെ അപേക്ഷയില്‍ രണ്ടുവര്‍ഷമായി യാതൊരു നടപടിയുമില്ലെന്ന പരാതിയുമായാണ് ഐടി കമ്പനി തന്നെ സമീപിച്ചത്. തുടര്‍ന്ന് വിഷയം കാബിനറ്റില്‍ ഉന്നയിക്കുകയായിരുന്നു. പാര്‍ക്ക് സ്ഥാപിക്കാന്‍ ഭൂപരിധി നിയമത്തില്‍ ഇളവു നല്‍കാമോ എന്നും വ്യവസായ, റവന്യൂ ഉദ്യോഗസ്ഥരും കലക്ടറും ഉള്‍പ്പെടുന്ന പ്രത്യേക ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിക്കണമോ എന്ന ചോദ്യവും താന്‍ ഉന്നയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it