കേസുകള്‍ കെട്ടിക്കിടക്കുന്നതിനു കാരണം കോടതി നടത്തിപ്പിലെ പിഴവെന്ന് പഠനം

ന്യൂഡല്‍ഹി: മൂന്നുകോടിയോളം കേസുകള്‍ രാജ്യത്ത് കെട്ടിക്കിടക്കുന്നതിന് കാരണം കോടതികളുടെ നടത്തിപ്പിലെ പിഴവാണെന്ന് പഠനം. കോടതികളിലെ പാഴായിപ്പോവുന്ന സമയത്തിന്റെ 50 ശതമാനം വിനിയോഗിച്ചാല്‍ നിലവിലുള്ളതിന്റെ രണ്ടിരട്ടി ജഡ്ജിമാരെ നിയമിക്കുന്നതിന് സമമായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. ജുഡീഷ്യല്‍ ആക്ടിവിസ്റ്റായ രാജ് കഛ്‌റൂ നടത്തിയ പഠനത്തില്‍ ജഡ്ജിമാരുടെ എണ്ണക്കുറവാണ് കേസുകള്‍ വൈകാന്‍ കാരണമെന്ന വാദം തെറ്റാണെന്ന് പറയുന്നു. വിചാരണകള്‍ ഇടക്കിടെ മുടങ്ങിപ്പോവുന്നതാണ് കേസുകള്‍ തീര്‍പ്പാക്കുന്നത് വൈകാന്‍ പ്രധാന കാരണമെന്നു പറയുന്ന റിപോര്‍ട്ട് ജില്ലാ കോടതിയിലെ ജഡ്ജിമാരുടെ ക്രമീകരണം ഭേദപ്പെട്ട രീതിയിലാക്കാനും കോടതികളില്‍ ഡാറ്റാ മാനേജ്‌മെന്റ് സംവിധാനം അവതരിപ്പിക്കാനും ശുപാര്‍ശ ചെയ്യുന്നു.
2015 ഡിസംബര്‍ വരെ 2.64 കോടി കേസുകളാണ് രാജ്യത്തെ കോടതികളില്‍ തീര്‍പ്പാവാതെ കിടക്കുന്നതെന്നാണ് ഒദ്യോഗിക കണക്ക്. 2015 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 61,300 കേസുകളാണ് സുപ്രിംകോടതിയില്‍ കെട്ടിക്കിടക്കുന്നത്.
Next Story

RELATED STORIES

Share it