Flash News

'കേസുകളുടെ ഡിജിറ്റല്‍ വല്‍ക്കരണം : നിയമവ്യവസ്ഥ കൂടുതല്‍ സുതാര്യമാവും'



ന്യൂഡല്‍ഹി: കേസുകളുടെ ഡിജിറ്റല്‍ ഫയലിങ് ജുഡീഷ്യല്‍ സംവിധാനത്തെ കൂടുതല്‍ സുതാര്യമാക്കുമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍. സുപ്രിംകോടതിയിലെ ഡിജിറ്റല്‍ ഫയലിങ് സംവിധാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംസാരിക്കുക—യായിരുന്നു ചീഫ് ജസ്റ്റിസ്. ഡിജിറ്റല്‍ ഫയലിങ് സംവിധാനം സുപ്രിംകോടതിയില്‍ ആരംഭിച്ചതോടെ രാജ്യത്തെ 24 ഹൈക്കോടതികളിലും തുടര്‍ന്നു രാജ്യത്തെ മുഴുവന്‍ കീഴ്‌ക്കോടതികളിലും ഇതു നടപ്പാക്കണമെന്നും ഖെഹാര്‍ കൂട്ടിച്ചേര്‍ത്തു. ഒരു കടലാസ് പുസ്തകം തയ്യാറാക്കിയതുപോലെ ഒരു കേസില്‍ ഒരു ഹരജി ജീവിതകാലത്ത് ഒരിക്കല്‍ മാത്രം ഫയല്‍ ചെയ്താല്‍ മതി എന്നതാണ് ഇതിന്റെ ഗുണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുതാര്യമായ ഒരു സംവിധാനം ഉറപ്പാക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയാണ് ഡിജിറ്റല്‍ ഫയലിങ് പ്രക്രിയ. ലംഘിക്കാനാവാത്ത, പ്രമാണങ്ങളില്‍ ക്രമക്കേട് നടത്താനാവാത്ത, റെക്കോഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കാവുന്ന സംവിധാനമാണ് ഇതെന്നും ജെ എസ് ഖെഹാര്‍ വ്യക്തമാക്കി. ഈ സംവിധാനം ഏര്‍പ്പെടു—ത്താന്‍ നമുക്കു നിയമങ്ങളില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല. ഈ ഡിജിറ്റല്‍ പ്രക്രിയ അന്യായ വാദങ്ങളെ മാറ്റിസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ചീഫ് ജസ്റ്റിസിന് പുറമെ, കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്, സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫാഷന്‍ എന്നതിനേക്കാള്‍ ഉപരി കൂട്ടായ പ്രയോജനങ്ങള്‍ക്കു സാങ്കേതികവിദ്യയെ ഉപയോഗിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളും സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി, കുറച്ചുപേര്‍ മാത്രം ഉപയോഗിച്ചാല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it